Ticker

6/recent/ticker-posts

ഹെൽത്ത്‌ ക്ലബ്ബ് @ സുബി സാജന്‍

 നാം ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും വാർത്തകളിൽ,  കൊച്ചു കുട്ടികൾ മുത്തുകളോ കളിപ്പാട്ടത്തിന്റെ ഭാഗങ്ങളോ വായിലിട്ടിട്ടു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു ജീവൻ നഷ്ടപ്പെട്ടതിനെപ്പറ്റി ... കൊച്ചു മക്കൾക്ക് മാത്രമല്ല വല്യ ആൾക്കാർക്കും ഇങ്ങനെ ഭക്ഷണസാധനങ്ങൾ തൊണ്ടക്കു കുടുങ്ങി ആപത്തുണ്ടാകാറുണ്ട്...


നമ്മുടെ കൺമുൻപിൽ ആരെങ്കിലും ഇങ്ങനെ ശ്വാസനാളം അടയുമ്പോൾ ചെയ്യേണ്ട ചില    പ്രാഥമികശുശ്രൂഷയെക്കുറിച്ച് നോക്കാം നമുക്ക് ഇന്ന്... ശ്വാസംമുട്ടൽ അല്ലെങ്കിൽ ചോക്കിങ് എന്നാൽ നമ്മുടെ ശ്വസന വഴിയിൽ എന്തെങ്കിലും സാധനം  തടസ്സപ്പെട്ടു നിൽക്കുകയും അത് വഴി നമുക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്ന ആ അവസ്ഥയാണ്...  അത് മരണത്തിലേക്ക് വരെ വഴിതെളിക്കുവാനും ഇടയാക്കും. ഒരു അപ്രതീക്ഷിത മരണത്തിന് കാ രണമായേക്കാവുന്ന ഒരു പൊതുവായ സാഹചര്യമാണിത്.ഇങ്ങനെ ചോകിങ് വന്നാൽ ആ ഒരു വ്യക്തി ശ്വസനം നിർത്തുകയും സംസാരിക്കാനുള്ള ബുദ്ധിമുട്ട് പ്രകടമാക്കുകയും ചെയ്യുന്നു. 

അവരുടെ മുഖവും കഴുത്തുമെല്ലാം നീലകളർ ലേക്ക് മാറുന്നു.ചിലപ്പോൾ ആ ഒരു വ്യക്തി അബോധാവസ്ഥയിലേക്ക് പോകുന്നു,  അയാൾ രണ്ട് കൈ കൊണ്ടും തൊണ്ടയിൽ പിടിക്കുന്നു ഇതൊക്കെയാണ് ചോക്കിങ്ങിന്റെ സൂചനകൾ... തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത് കുട്ടികൾക്കോ മുതിർന്നവർക്കോ ആകട്ടെ,  അവരോട് ചുമയ്ക്കാൻആവശ്യപ്പെടുക. അതാണ് ആദ്യം നാം ചെയ്യേണ്ടത്,  ഇതുമൂലം കുടുങ്ങിയ സാധനം ചിലപ്പോൾ പുറത്തു പോകാം... 

ചോക്കിങ് 1 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് വരുന്നതെങ്കിൽ, ഒട്ടും പതറാതെ നമ്മൾ ഒരു കസേരയിലിരുന്ന്  കുട്ടിയെ നമ്മുടെ വലതുകൈയിൽ ആയി താഴോട്ട് കമഴ്ത്തി കിടത്തി ഇടത്തെ കൈ വച്ചു കുട്ടിയുടെ മുതുകിൽ നല്ല ശക്തിയായി അഞ്ച് തവണ കൊട്ടുക. അതിനു ശേഷം കുട്ടിയെഇടതു കൈയിലേക്ക് തിരിച്ചു  കിടത്തി നെഞ്ചത്ത് 5 തവണ രണ്ട് വിരല് കൊണ്ട് മർദ്ദം കൊടുക്കുക...കുട്ടിയെ കമഴ്ത്തി കിടത്തുമ്പോൾ കൈവിരലുകൾ കൊണ്ട് എപ്പോളും സപ്പോർട്ട് ചെയ്യണം...  ഭക്ഷണപദാർത്ഥമോ കുടുങ്ങിയ സാധനമോ  കണ്ടാൽ മാത്രം അത് കൈകൊണ്ട് കളയുവാൻ ശ്രമിക്കുക...അല്ലെങ്കിൽ കുടുങ്ങിയ സാധനം പുറത്തു പോകുന്നത് വരെ  ഇത് തുടരുക, അഥവാ  കുട്ടിയുടെ ബോധം പോവുകയാണെങ്കിൽ പെട്ടെന്ന് തന്നെ  സി.പി. ആർ കൊടുത്തു കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കുക ...  

മറ്റുള്ളവർക്ക് ചോക്കിങ്ങുണ്ടായാൽ നമ്മൾ അവരെ നിറുത്തി അവരുടെ പുറകിലായി നമ്മൾ നമ്മുടെ രണ്ടു കൈയ്യ്മുഷ്ടി ചുരുട്ടി വയറിന് ഉള്ളിലേക്കും മുകളിലേക്കും ശക്തിയായി  അമർത്തണം ...ഇനി ഗർഭിണികളുടെ തൊണ്ടയിൽ ഭക്ഷണസാധനം കുടുങ്ങിയാൽ അവരുടെ പുറകിൽ നിന്നുകൊണ്ട് വയറിനു പകരം നെഞ്ചിൽ ശക്തിയായി അമർത്താം.സമയോചിതമായി പ്രവര്‍ത്തിക്കാന്‍ ഉള്ള മനസ്സും അറിവും ഉണ്ടെങ്കിൽ  വലിയൊരു പരിധി വരെ ഇത്തരം പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽ നിന്നും നമുക്ക് വിലയേറിയ ഒരു ജീവനെ രക്ഷിക്കാൻ കഴിഞ്ഞേക്കും...

സുബി സാജന്‍

Post a comment

0 Comments