Header Ads

കലാ-സാഹിത്യ-സാംസ്കാരിക തീരം.

പ്രതീക്ഷ @ സുജയ.കെ.ടി.

പ്രതീക്ഷ @

സുജയ.കെ.ടി.

കർക്കിടക മാസത്തിൽ ആർത്തലച്ചു ചെയ്യുന്ന മഴയുള്ള രാത്രിയിൽ അമ്മ പറഞ്ഞ കഥ ഇപ്പോഴും എന്റെ മനസിലുണ്ട്. പണ്ട് ഒരമ്മൂമ്മ തന്റെ വീടിനു മുന്നിൽ ഒരു പൊൻ ചെമ്പക തൈ നട്ടു. ഓമനിച്ചു വളർത്തി 12 വർഷം കഴിഞ്ഞപ്പോൾ ചെമ്പകം പൂത്തു. സ്വർണവർണത്തിലുള്ള പൂക്കൾ. മനം മയക്കുന്ന ഗന്ധം നാട് മൊത്തം പരന്നു. ഒരു ദിവസം പൂക്കൾക്കിടയിൽ അമ്മൂമ്മ ഒരു കാഴ്ച കണ്ടു. ഒരു കുല നിറയെ പൊൻ ചെമ്പകത്തിൻ കായ, ചെമ്പകത്തിൻ കായ ഒരപൂർവ്വ കാഴ്ചയാണത്രെ അമ്മൂമ്മ എന്ത് ചെയ്തെന്നറിയ്യോ 5 തിരിയിട്ട് വിളക്ക് കത്തിച്ച് കസവു മുണ്ടുടുത്ത് മൂത്ത് വിളഞ്ഞ് നിലത്തുവീണ കായ എടുത്ത് പൂജാമുറിയിൽ കൊണ്ടു വച്ചു. സർവ്വ ഐശ്വര്യവും വരുമത്രെ ഈ കഥ ഇപ്പോൾ പറയാനൊരു കാര്യമുണ്ട് എന്റെ വീടിന്റെ മുന്നിലും 3 വർഷം മുമ്പ് നമ്മളൊരു പൊൻ ചെമ്പക തൈ നട്ടു. 
നീലാംബരീയം

കാലം മാറുമ്പോൾ കഥയും മാറുമല്ലോ? 1 വർഷം കഴിഞ്ഞപ്പോൾ ചെമ്പകം പൂത്തു. മണവും ഭംഗിയും നിറവും ആരെയും കൊതിപ്പിക്കുന്നതായിരുന്നു വീട്ടിൽ വരുന്ന പ്രിയപ്പെട്ടവർക്ക് നമ്മളത് കൊടുത്തു. ചെമ്പകത്തിൽ കായയെ ഞാൻ പ്രതീക്ഷിച്ചു നിന്നു. ഒരു പുലരിയിൽ ഒരു കുല നിറയെ കായ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല മൂത്ത് പഴുത്ത കായ വീണു കുഞ്ഞു വൈറസിനു മുന്നിൽ നിസഹായരായ മനുഷ്യവർഗം വിളക്ക് കത്തിച്ച് ഉമ്മറത്തു വെച്ച് പ്രാർത്ഥിച്ചതോർമിച്ച് വിളിക്കെടുക്കാതെ കസവുടുക്കാതെ ഞാനതെടുത്തും ചതിയും പകയും പതിവാക്കിയ മനുഷ്യ ജന്മങ്ങളെ കുറിച്ചോർത്ത് നന്മ തിന്മകൾ തിരിച്ചറിയുന്ന നല്ല നാളുകളെ കുറിച്ചോർത്ത് സന്തോഷവു സമാധാനവും നിറഞ്ഞ പുലരികളെ കുറിച്ചോർത്ത് സർവ്വോപരി ഈ നന്മ മരം നട്ട നല്ല മനസിനെയും ഓർത്ത് പ്രകൃതിയെ നമിച്ച് കൊണ്ട് അതിബുദ്ധിയേയും സമർത്ഥതതേയും കൈക്കുള്ളിലാക്കിയ കൊറോണയ്ക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ലോകത്തിന് മുഴുവൻ സർവ്വ ഐശ്വര്യവും പകരാൻ എന്റെ പൊൻ ചെമ്പക കായ്ക്ക് കഴിയുമെന്ന പ്രതീക്ഷയോടെ.........



3 അഭിപ്രായങ്ങൾ

Unknown പറഞ്ഞു...

Ellavarkum nanma varanamennu agrahikuna nanmasahithyakarikum ella ishwaryangalum aasamsagalum neerunu🦋

Unknown പറഞ്ഞു...

Great ....each line is embedded with poetry and feel

Unknown പറഞ്ഞു...

Great