Ticker

6/recent/ticker-posts

യൂ .ആർ . അനന്തമൂർത്തി @ സിന്ധു.ജി.

Add caption

മുഖക്കുറിയിലേക്ക് സ്വാഗതം .
എൺപതുകളിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ്ചാൻസിലർ എന്ന നിലക്കാണ് ' ഉഡുപ്പി രാജഗോപാലാചര്യ അനന്തമൂർത്തി ' എന്ന യൂ .ആർ . അനന്തമൂർത്തിയെ മലയാളികൾക്ക്
ഏറെ പരിചയം .കേരളത്തെ എന്നും ഹൃദയത്തോടുചേർത്തുവച്ച അനുഗ്രഹീത പ്രതിഭയായിരുന്നു അദ്ദേഹം . കേരളത്തിന്റെ സംസ്കാരസമ്പന്നതയേയും രാഷ്ട്രീയപ്രബുദ്ധതയേയും സാഹിത്യപൈതൃക ത്തെയും ആരാധനയോടെ നോക്കികണ്ട ഒരു സാംസ്കാരിക നായകൻ . സാഹിത്യകാരൻ ,വാഗ്മി ,രാഷ്ട്രീയനിരീക്ഷകൻ ,വിദ്യാഭ്യാസവിദഗ്ദ്ധൻ....... തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ് .
നോവൽ ,കഥ ,വിമർശനം ,കവിത ......... തുടങ്ങി സാഹിത്യത്തിന്റെ എല്ലാതലങ്ങളിലും മൂർത്തി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
കർണ്ണാടകയിലെ ഷിമോഗ ജില്ലയിലെ തീർഥഹള്ളി താലൂക്കിൽ മേലിഗ എന്ന
ഗ്രാമത്തിൽ രാജഗോപാലചര്യയുടെയും സത്യഭാമയുടെയും മകനായി 1932
ഡിസംബർ 21 ന് അദ്ദേഹം ജനിച്ചു . ദുർവസപുര എന്നസ്ഥലത്തെ സംസ്‌കൃത
വിദ്യാലയത്തിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത് .തുടർന്ന്
മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി .1966 ൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം സർവ്വകലാശാലയിൽനിന്നും
ഡോക്ടറേറ്റും അദ്ദേഹം കരസ്ഥമാക്കി . 1970 ൽ മൈസൂർ സർവകലാശാലയിൽ പ്രൊഫസറും ഇസ്ട്രക്റ്ററും ആയി അനന്തമൂർത്തി
ഔദ്യോഗികജീവിതം ആരംഭിച്ചു .പിന്നീട് ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം സർവ്വകലാശാലകളിൽ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
1996ൽ പുറത്തിറങ്ങിയ 'സംസ്കാര ' എന്ന കൃതിയിലൂടെയാണ് നോവൽ രംഗത്തേക്ക് അദ്ദേഹം പ്രവേശിക്കുന്നത് .ആറു നോവലുകളും പത്തു ചെറുകഥാ സമാഹാരങ്ങളും 'അവഗാഹേ' എന്നൊരു നാടകവും 'സുരുഗി' എന്ന ആത്മകഥയും അനേകം ലേഖനങ്ങളും അദ്ദേഹം സഹിത്യലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് . 1994ലെ ജ്ഞാനപീഠപുരസ്കാരമുൾപ്പടെ നിരവധി
പുരസ്‌കാരങ്ങൾ അദ്ദേഹത്തെതേടിയെത്തിയിട്ടുണ്ട് . 'ഭരതീപുര ' എന്ന നോവൽ 2013ലെ' ബുക്കർ പ്രൈസി 'ന്റെ ചുരുക്കപ്പെട്ടികയിൽ ഉൾപ്പെട്ടിരുന്നു . അദ്ദേഹത്തിന്റെ നോവലുകളും കഥകളും ചലച്ചിത്രമാക്കിയിട്ടുമുണ്ട് . മികച്ച കഥാകൃത്തിനുള്ള കർണ്ണാടകസംസ്ഥാന
ചലച്ചിത്ര അവാർഡ് മൂന്നുതവണ ആദ്ദേഹത്തിനു ലഭിച്ചു .1987 ...88 ൽ
മികച്ച സംഭാഷണ രചയിതാവിനുള്ള അവാർഡും അദ്ദേഹത്തിനായിരുന്നു .
മൂർത്തിയുടെ രാഷ്ട്രീയ ജീവിതം അദ്ദേഹത്തെ വിവാദങ്ങളുടെ സഹയാത്രികനാക്കി . 2004ൽ ലോക്സഭയിലേക്കും 2006ൽ രാജ്യസഭ യിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത് .എങ്കിലും .......
ബംഗളുരു ഉൾപ്പടെ കർണാടകയിലെ പത്തു നഗരങ്ങളുടെ കൊളോണിയൽ
നാമം മാറ്റി അതിന്റെ പരമ്പരാഗതരൂപങ്ങളിലേക്ക് പുനർനാമകരണം ചെയ്യാൻ മൂർത്തി മുന്നോട്ടുവച്ച ആശയം കർണാടകസർക്കാർ അംഗീകരിച്ചു .
കർണാടകരൂപികരണത്തിന്റെ സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് നഗരങ്ങളുടെ പേരുകൾ മാറ്റി . ബി ജെ പി ക്കെതിരെ അദ്ദേഹമെടുത്ത കടുത്ത നിലപാടുകൾ ധാരാളം ശത്രുക്കളെയും സംഭാവനചെയ്തു .
വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്ന അദ്ദേഹം 2014 ആഗസ്റ്റ് 22 ന് ഇഹലോകവാസം വെടിഞ്ഞു . ഇന്ന് .......അദ്ദേഹത്തിന്റെ
ചരമദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് മുഖക്കുറിയിവിടെ പൂർണമാകുന്നു .
അവതരണം

സിന്ധു.ജി. 


Post a comment

2 Comments

CIAL SHARES BUY said…
ശ്രീ.യു.ആർ.ആനന്ദമൂർത്തിയെ കുറിച്ചുള്ള അവതരണം ശ്രീമതി സിന്ധു.ജി വളരെ മികവോടും,വ്യക്തതയോടും നിർവഹിച്ചിട്ടുണ്ട്. എഴുത്ത് തുടരട്ടെ. ആശംസകൾ !
CIAL SHARES BUY said…
ശ്രീ.യു.ആർ.ആനന്ദമൂർത്തിയെ കുറിച്ചുള്ള അവതരണം ശ്രീമതി സിന്ധു.ജി വളരെ മികവോടും,വ്യക്തതയോടും നിർവഹിച്ചിട്ടുണ്ട്. എഴുത്ത് തുടരട്ടെ. ആശംസകൾ !