Ticker

6/recent/ticker-posts

വെള്ളിത്തിര.@ സുമ ശങ്കര്‍.

വെള്ളിത്തിര-നീലാംബരീയം

നീലാംബരീയം_വെള്ളിത്തിര.

അവതരണം@ സുമ ശങ്കര്‍.

വരനെ ആവശ്യമുണ്ട്.

കൊറോണ വിഴുങ്ങിയ സിനിമാക്കാലം.അപ്പോഴാണ് നെറ്റ് flix ആശ്രയമായത്.
സത്യൻ അന്തിക്കാട് എന്ന കുടുംബചിത്ര സംവിധായകന്റെ മകൻ അനൂപ് സത്യൻ അണിയിച്ചൊരുക്കിയ ഒരു കുടുംബചിത്രം..വരനെ ആവശ്യമുണ്ട്..


 അച്ഛന്റെ ശൈലിയും പുതിയ തലമുറയുടെ ചിന്തയും ഒത്തുചേർന്നപ്പോൾ ഒരു മനോഹരമായ കുടുംബചിത്രം ഒരുങ്ങി..കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ചിത്രം,ചെന്നൈയിലെ ഒരു ഫ്ളാറ്റിലെ താമസക്കാരുടെ കഥ പറയുന്നു..പ്രത്യേകിച്ചു മൂന്നു കുടുംബങ്ങളുടെ കഥ...

നീന എന്ന ഫ്രഞ്ച് അധ്യാപികയും (ശോഭന) ബാങ്ക് ഉദ്യോഗസ്ഥയായ മകൾ നികിതയും (കല്യാണി പ്രിയദർശൻ)ചേർന്ന ഒരു കുടുംബം, പ്രകടിപ്പിക്കാത്ത സ്നേഹത്തിന്റെ കഥ പറയുന്നു..അധികം നീണ്ടു നിൽക്കാത്ത പ്രണയബന്ധത്തിന്റെ ബാക്കിപത്രമായ അമ്മയുടെ ജീവിതം കണ്ടാവണം മകൾ മാര്യേജ്‌ ബ്യുറോയിൽ പേര് രജിസ്റ്റർ ചെയ്തത്..
ഇന്നിന്റെ പ്രതീകമായി,പ്രണയത്തിന് മൂല്യം കൊടുക്കാത്ത ചെറുപ്പക്കാരൻ ഇടയിൽ നികിതയ്ക്ക് കൂട്ടായി എത്തിയെങ്കിലും ,അവന്റെ സ്നേഹമുള്ള അമ്മയായി ഡോക്ടർ ഷർളി (ഉർവശി) സ്വതസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നു..അമ്മ മനസ്സിന്റെ അടുത്ത ഭാവം..ഇതു തന്നെയാണ് നികിതയുടെ നഷ്ടം എന്നു പറയാതെ വയ്യ..
പേരുകൾ കൊണ്ടു വ്യത്യസ്തമായ ഒരു കുടുംബത്തിലെ അംഗങ്ങൾ ഫ്രോഡ് എന്നു വിളിപ്പേരുള്ള ബീബീഷ്(ദുൽഖർ),ആകാശവാണി (കെ പി എ സി ലളിത), കെ എഫ് സി എന്നു പേരുള്ള ഒരു കോഴി, കാർത്തിക് (സന്തോഷ്‌ ശിവന്റെ മകനായ സർവജിത്),ഈ തടിയൻ കാർത്തിക് ആണ് എല്ലാവർക്കും ഇരട്ടപ്പേരിടുന്നത്,അതുകൊണ്ടാവും അവനു മാത്രം ഒരു വിളിപ്പേരില്ല..ഇവരുടെ കുടുംബകഥയാണ് ഈ ചിത്രത്തിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത്..
അടുത്ത ഫ്ളാറ്റിലെ ഒറ്റത്തടിയായ മേജർ ഉണ്ണികൃഷ്ണൻ ,സുരേഷ് ഗോപിയുടെ കൈകളിൽ ഭദ്രം..ഒരു കൂട്ടിന്റെ സാമീപ്യം കൊതിക്കുന്ന മധ്യവയസ്സിന്റെ കഥ മനോഹരമായി പറയുന്നു,നീനയും മേജറും.ചില സീനുകളിൽ പ്രേക്ഷകർക്ക് ആത്മകഥാപരമായി തോന്നിയാൽ അത് തെറ്റെന്നു പറയാനാവില്ല..
ഡോക്ടർ ബോസ് ആയി ജോണി ആന്റണി ,നീനയുടെ സഹോദരൻ ആയി ലാലു അലക്സ്, മേജറിന്റെ സുഹൃത്തായി മേജർ രവി, കുക്കറമ്മ യായി ശ്രീജ ,എല്ലാവരും നല്ല അഭിനയം കാഴ്ച്ചവച്ചു..മുഖം പരിചയമില്ലെങ്കിലും ശ്രീജയുടെ ശബ്ദം നമുക്കെല്ലാം പരിചിതമാണ്.പല യുവനടികളുടെയും ശബ്ദമായി നമുക്ക് മുന്നിൽ എത്തിയ ശബ്ദം.
മേജറിന്റെ ദേഷ്യത്തിനു വിധേയരാവുന്ന ചിലരും ,മേജറിന്റെ നായയും ,മീനും ഒക്കെ ഇതിൽ കഥാപാത്രങ്ങളാണ്..ഹിമാലയൻ ബൈക്ക് റാലി ഉത്ഘാടനം ചെയ്യാൻ എത്തിയ ,ആൾക്കൂട്ടത്തെ നേരിടാൻ വയ്യാതിരുന്ന മേജറിന് വന്ന മാറ്റം വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു..വേറെ ഒരു അമ്മ മകൻ ബന്ധത്തിന്റെ കഥ കേൾക്കുമ്പോൾ ഇന്നത്തെ പല പ്രശ്‌നങ്ങൾക്കും കാരണം സ്നേഹബന്ധങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ആണെന്ന് അനൂപ് അടിവരയിട്ടു പറയുന്നു..
ഗാനങ്ങളോ ഛായാഗ്രഹണമോ എടുത്തുപറയത്തക്കതായി തോന്നാത്തത് കഥ അവതരിപ്പിച്ച രീതിയുടെ പ്രത്യേകതകൊണ്ടാവും.
കാണുക..നിരാശപ്പെടില്ല..

അവതരണം@ സുമ ശങ്കര്‍.
Post a comment

2 Comments

Suma Shankar said…
Thanks a lot നീലാംബരീയം